For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെപിസിസി അധ്യക്ഷൻ

06:00 PM Sep 12, 2024 IST | Online Desk
യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെപിസിസി അധ്യക്ഷൻ
Advertisement

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. മതേതരചേരിയുടെ ശക്തമായ സാന്നിധ്യമായി യെച്ചൂരി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്നു.കലര്‍പ്പില്ലാത്ത ആശയവ്യക്തയോടെ ജാധിപത്യ,മതേതര മൂല്യങ്ങള്‍ക്കായി നിലകൊണ്ട പൊതുപ്രവര്‍ത്തകന്‍. പ്രത്യയശാസ്ത്ര ബോധത്തില്‍ ഉറച്ച് നിന്ന് കൊണ്ട് വര്‍ഗീയ ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടമായിരുന്നു യെച്ചൂരിയെന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതം. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ച യെച്ചൂരി ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലും നിര്‍ണ്ണായക പങ്കുവഹിച്ചു. ജനപക്ഷത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നല്ലൊരു പാര്‍ലമെന്റെറിയനെയാണ് രാജ്യത്തിന് നഷ്ടമായതെന്നും കെ.സുധാകരന്‍ പറഞ്ഞു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.