സംസ്ഥാനത്ത് ഇന്നലെ മാത്രം ഡെങ്കിപ്പനി ബാധിച്ചത് 109 പേർക്ക്
02:17 PM Jul 06, 2024 IST
|
ലേഖകന്
Advertisement
Advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ കഴിഞ്ഞ അഞ്ച് ദിവസത്തെ രോഗവിവരക്കണക്ക് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. അഞ്ച് ദിവസത്തിനിടെ 493 ഡെങ്കി കേസുകൾ, 69 എലിപ്പനി കേസുകൾ, 158 എച്ച്1 എൻ1 കേസുകൾ, 6 വെസ്റ്റ് നൈൽ കേസുകൾ എന്നിങ്ങനെയാണ് സർക്കാർ പുറത്തു വിട്ട രോഗ വിവരക്കണക്കുകളിൽ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യവകുപ്പ് പനി കണക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല.
ഇന്നലെ മാത്രം 109 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് ഇന്നലെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ജൂലൈ മാസം ഇതുവരെ 50,000 ത്തിലധികം പേർ പനി ബാധിച്ചതിനെ തുടർന്ന് ചികിത്സത തേടിയിരുന്നു.
Next Article