Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സം​ഗീതത്തിന് ജാതിയില്ല, മനുഷ്യനും ജാതി ചിന്തിക്കരുത്: യേശുദാസ്

12:00 PM Jan 10, 2024 IST | Veekshanam
Advertisement

കൊച്ചി: ശതാഭിഷിക്തനായ കെ.ജെ. യേശുദാസിന് സം​ഗീതാർച്ചനയുമായി ലോകം കൈകൂപ്പുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിലെത്തി, എല്ലാവർക്കും നന്ദി പറഞ്ഞ ദാസേട്ടൻ, എല്ലാവരും ജാതിക്കതീതമായി ചിന്തിക്കുകയും എല്ലാവരെയും തുല്യരായി കാണുകയും ചെയ്യാൻ ആഹ്വാനം ചെയ്തു. സം​ഗീതത്തിന് ജാതിയില്ല, മതവും മറ്റ് വിവേചനങ്ങളുമില്ല. മനുഷ്യരും ജാതി മത ചിന്തകൾക്കതീതമായി ചിന്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൊച്ചിയിൽ മകൻ വിജയ് യേശുദാസിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ പിറന്നാൾ ആഘോഷത്തിന്റെ ഭാ​ഗമായാണ് ദാസേട്ടൻ സൂമിൽ എത്തിയത്. പിറന്നാൾ കേക്കിനെക്കാൾ തനിക്കു മധുരം നൽകുന്നത് മലയാളികളുടെ മുഴുവൻ സാഹോദര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സം​ഗീത സംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ, നടൻ ദിലീപ്, സിദ്ദിഖ്, സംവിധാകൻ സത്യ അന്തിക്കാട് തുടങ്ങി നിരവധി പേർ യേശുദാസന് ആശംകളുമായെത്തി.

Advertisement

Tags :
featured
Advertisement
Next Article