'യോഗ ഫോർ സെൽഫ് ആൻഡ് സൊസൈറ്റി'; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. 'അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ' എന്നതാണ് ഇത്തവണത്തെ യോഗാദിനത്തിന്റെ പ്രമേയം. ശാരീരികവും മാനസികവുമായ ചിന്തകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന ഒന്നാണ് യോഗ. ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ് പരമ പ്രധാനമായ ഒന്ന് തന്നെയാണ് ഇവ രണ്ടും. ആന്തരികമായ സന്തോഷത്തെ ഉജ്ജ്വലിപ്പിക്കുന്നതിനൊപ്പം മാനസികമായ തലങ്ങളിലേക്ക് സമന്വയിപ്പിക്കുന്ന ഒന്നുതന്നെയാണ് യോഗ.
യോഗയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക ഗ്രന്ഥം രചിച്ചത് പതഞ്‌ജലി മഹർഷിയാണ്. യോഗയുടെ ഗുണഗണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം മുന്നോട്ടു വെക്കുന്നത്.
2014 സെപ്തംബർ 27 ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ആ നിർദേശം. പിന്നീടങ്ങോട്ടുള്ള എല്ലാവർഷവും ജൂൺ 21 -ന് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു പോരുന്നു. യോഗ സമാധാനം പ്രധാനം ചെയ്യുന്നു. തിരക്ക് പിടിച്ച് അലയുന്ന ജീവിതചര്യകളിൽ യോഗ മാനസികമായ ആശ്വാസമായി വർത്തിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ജീവിതചര്യ ലോകത്തിന് മുന്നിൽ ഇന്ത്യക്ക് അഭിമാനമേകുന്ന ഒന്നാണ്.