'നീ എസ്എഫ്‌ഐക്ക് ക്ലാസെടുക്കാന്‍ വരരുത്' :ബിനോയ് വിശ്വത്തിന് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി.എസ്എഫ്‌ഐയെ വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി. രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഎം പ്രവര്‍ത്തകനാണ് ബിനോയ് വിശ്വത്തിനെതിരെ രംഗത്തെത്തിയത്. നാദാപുരത്തെ സിപിഎം പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമായി എംഎല്‍എയും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്‌ഐക്ക് ക്ലാസെടുക്കാന്‍ വരരുതെന്നാണ് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി.ഇനിയും ആവര്‍ത്തിച്ചാല്‍ എസ്എഫ്‌ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നതെന്നും അത് ഓര്‍മ്മിക്കണമെന്നും സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുന്നു.നേരത്തെ നാദാപുരം എംഎല്‍എയായിരുന്നു ബിനോയ് വിശ്വം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'നാദാപുരത്തെ സിപിഎം പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമായി എംഎല്‍എയും മന്ത്രിയുമായ നീ എസ്എഫ്‌ഐക്ക് ക്ലാസെടുക്കാന്‍ വരരുത്.
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ നീ നടത്തിയ ജല്പനങ്ങള്‍ ഇനിയും നീ പുറത്തെടുത്താല്‍ കണക്ക് ചോദിക്കുന്നത് എസ്എഫ്‌ഐ ആയിരിക്കില്ല ഓര്‍ത്താല്‍ നല്ലത്. '