Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'കൊടുത്താൽ കൊല്ലത്തും കിട്ടും'; ഡിവൈഎഫ്ഐ രക്ഷാപ്രവർത്തകരെ "തലോടി" യൂത്ത് കോൺഗ്രസ്

05:07 PM Dec 19, 2023 IST | Veekshanam
Advertisement

കൊല്ലം: മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ പ്രവർത്തകരെ ആക്രമിക്കാനെത്തിയ ഡിവൈഎഫ്ഐ 'രക്ഷാപ്രവർത്തകർക്ക്' തിരിച്ചടിയുമായി യൂത്ത് കോൺഗ്രസ്. നവകേരള സദസ് കൊല്ലത്താണ് ഇപ്പോൾ എത്തിനിൽക്കുന്നത് ഇതിനിടെ കരിങ്കൊടി പ്രതിഷേധവും നടക്കുന്നുണ്ട്. ഇത്തവണ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആയുധങ്ങളുമായി ആക്രമിക്കാൻ എത്തിയ ഡിവൈഎഫ്ഐക്ക് അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായത്. ഗുണ്ടാക്രമണത്തെ ചെറുക്കാൻ വടികളും പെപ്പർ സ്പ്രേയുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും കൊല്ലം ചിന്നക്കടയിൽ നേർക്കുനേർ ഏറ്റുമുട്ടി.

Advertisement

"രക്ഷാപ്രവർത്തനത്തിനിടെ" പരിക്കേറ്റ ഡി വൈ എഫ് ഐ പ്രവർത്തകർ ചികിത്സയിൽ.

'കൊടുത്താൽ കൊല്ലത്തും കിട്ടും' എന്ന ഫെയ്‌സ്ബുക് പോസ്റ്റിലെ ഒറ്റ വാചകത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. ജീവൻരക്ഷാസേന എന്ന ഹാഷ്ടാഗ് സഹിതമാണ് രാഹുലിൻ്റെ പോസ്റ്റ്. യൂത്ത് കോൺഗ്രസിനു പുറമേ കെഎസ്‌യു, മഹിളാ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ചിന്നക്കടയിൽ യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ വടികളുമായി തെരുവിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി പേർക്കു പരുക്കേറ്റു. ചൂരൽ വടികൊണ്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. പോലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു ഏറ്റുമുട്ടൽ. പോലീസ് തന്നെ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസുകാർ കുരുമുളക് സ്പ്രേയും ഉപയോഗിച്ചു.

Tags :
featuredkerala
Advertisement
Next Article