'നിങ്ങളുടെ ഓരോ വോട്ടും രാജ്യത്തിന്റെ ഭാവി തീരുമാനിക്കും:' രാഹുൽ ഗാന്ധി
10:30 AM Apr 19, 2024 IST | Online Desk
Advertisement
ലോക് സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ആശംസയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമൂഹ്യ മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുൽ ഗാന്ധി ആശംസകൾ അറിയിച്ചത്.
Advertisement
'ഓർക്കുക, നിങ്ങളുടെ ഓരോ വോട്ടും ഇന്ത്യൻ ജനാധിപത്യത്തിന്റെയും വരും തലമുറയുടെയും ഭാവി തീരുമാനിക്കും. കഴിഞ്ഞ 10 വർഷമായി ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവുകളിൽ നിങ്ങളുടെ വോട്ടാകുന്ന ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുൽ ഗാന്ധി കുറിച്ചു. വിദ്വേഷത്തെ തോൽപ്പിക്കുക, എല്ലാ കോണിലും 'സ്‌നേഹത്തിന്റെ കട' തുറക്കുകയെന്നും രാഹുൽ എക്‌സിൽ കുറിച്ചു.