ലോഡ്‌ജ് മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; ഒപ്പമുണ്ടായിരുന്ന യുവതി ഓടി രക്ഷപ്പെട്ടു
12:19 PM Oct 26, 2024 IST | Online Desk
Advertisement
ആലപ്പുഴ: ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പോലീസ്. യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണു സംഭവം. പൊലീസ് എത്തിയപ്പോൾ യുവാവ് മുറിക്കുള്ളിൽ തൂങ്ങിയനിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. യുവതിയെ പൊലീസ് തിരയുന്നു. നോർത്ത് ആര്യാട് ഉള്ളടത്തറ വീട്ടിൽ ഷിജിൻ (36) എന്ന മേൽവിലാസമാണ് യുവാവ് ലോഡ്ജിലെ റജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
Advertisement