'നവകേരള സദസ് ജനങ്ങൾക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി' അല്ലെന്ന് വിളിച്ചുപറഞ്ഞ യുവാവിന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം
10:59 AM Dec 19, 2023 IST
|
Veekshanam
Advertisement
കൊല്ലം: നവകേരള സദസിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ യുവാവിന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ വേദിക്ക് മുന്നിലേക്കെത്തിയ യുവാവിനെയാണ് ഡിവൈഎഫ്ഐ ഗുണ്ടകൾ തല്ലിച്ചതച്ചത്. പുനലൂർ നരിക്കൽ മൈലമൂട്ടിൽ തടത്തിൽ വീട്ടിൽ ഹരിലാലിനെയാണ് പോലീസ് നോക്കിനിൽക്കെ പാർട്ടി ഗുണ്ടകൾ മർദ്ദിച്ചത്.
Advertisement
പുനലൂർ ചെമ്മന്തൂർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടു നിൽക്കെ കനത്ത പോലീസ് സുരക്ഷ ഭേദിച്ചു ബാരിക്കേഡ് മറികടന്നു യുവാവ് വേദിക്കു മുന്നിലെത്തുകയായിരുന്നു. പോലീസ് ഇയാളെ പിടികൂടിയെങ്കിലും ഡിവൈഎഫ്ഐ സംഘം വളഞ്ഞിട്ടു മർദ്ദിച്ചു. നവകേരള സദസ് ജനങ്ങൾക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ അല്ല എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് യുവാവ് വേദിക്ക് മുന്നിലെത്തിയത്. ഇതോടെ മുഖ്യമന്ത്രിയുടെ ശബ്ദം പതറിയെങ്കിലും പ്രസംഗം തുടർന്നു.
Next Article