ദുരന്തമുഖത്ത് സജീവമായി യൂത്ത് കെയർ
കൽപറ്റ: വയനാട് ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി യൂത്ത് കോൺഗ്രസിൻ്റെ യൂത്ത് കെയർ ടീം പ്രവർത്തിക്കുകയാണ്. മൃതശരീരങ്ങൾ തിരയാനും, മറവ് ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങളിലും, ദുരന്ത സ്ഥലത്തെ രക്ഷാ പ്രവർത്തനങ്ങളിലും, ക്യാമ്പ് സെൻററിലും സജീവമായി യൂത്ത് കെയർ പ്രവർത്തകർ നേതൃത്വം കൊടുക്കുകയാണ് നിലമ്പൂരിലും, മേപ്പാടിയിലും, കൽപ്പറ്റയിലും ആരംഭിച്ച റിലീഫ് സെൻ്ററുകൾ വഴി 13 ജില്ലകളിൽ നിന്നും ലഭിച്ച കോടിക്കണക്കിന് രൂപയുടെ അവശ്യ സാധനങ്ങളാണ് ദുരിത ബാധിത മേഖലയിൽ വിതരണം ചെയ്യുന്നത്. മേപ്പടിയിലെ ക്യാമ്പ് സെൻ്റർ ഒരാഴ്ച്ചയായി മുഴുവൻ സമയവും പ്രവർത്തിക്കുകയാണ്. യംഗ് ഇന്ത്യ ക്യാമ്പയിനുമായി മുന്നോട്ട് പോകുമ്പോഴാണ് വയനാട്ടിലെ ദുരന്തം അറിയുന്നതും, ക്യാമ്പയിൻ പൂർണ്ണമായും മാറ്റിവച്ച് അന്ന് തന്നെ ദുരന്ത മേഖലയിൽ എത്തുകയും, അവിടെ ക്യാമ്പ് ചെയ്ത്
യൂത്ത് കെയർ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതും സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തിൽ നേരിട്ട് തന്നെയാണ് യൂത്ത് കെയറിൻ്റെ 300 ൽ അധികം പ്രവർത്തകരാണ് എല്ലാ ദിവസവും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്നത്
ദേശീയ പ്രസിഡൻ്റ് ബി. വി ശ്രീനിവാസും അപകട സ്ഥലത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, ദേശീയ ജനറൽ സെക്രട്ടറി കൊക്കോ പാണ്ഡ്യ, പുഷ്പലത സി.ബി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി, ജില്ലാ പ്രസിഡൻ്റ് അമൽ ജോയി,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോമോൻ ജോസ്, ലിൻ്റൊ പി ആൻ്റു, ഉമറലി കരേക്കാട്, അരുൺ ദേവ്, ഷിമിൽ , നിമേഷ് താന്ത്ര, ലേണൽ മാത്യു, ഹാരിസ് മുതൂർ, സൂഫിയാൻ എന്നിവർ യൂത്ത് കെയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി 30 വീടുകൾ നിർമ്മിച്ച് നൽകുവാനും, കുട്ടികളുടെ പഠനം ഏറ്റെടുക്കാനും തീരുമാനിച്ചു