മുഖ്യന്ത്രിയും മന്ത്രിമാരും പത്തനംതിട്ട ജില്ലയിൽ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയടക്കം കരുതൽ തടങ്കലിൽ
04:31 PM Dec 17, 2023 IST
|
ലേഖകന്‍
Advertisement
പത്തനംതിട്ട: നവകേരളാ യാത്രയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളാ യാത്രയുമായി ജില്ല ആസ്ഥാനത്ത് എത്തുന്നതിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്പത്തനംതിട്ടയെയും സഹപ്രവർത്തകരെയും പോലീസ് കരുതൽ തടങ്കലിലാക്കി. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് യൂത്ത് കോൺഗ്രസ് ഹെൽപ്പ് ഡസ്ക്കിൻ്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി അയ്യപ്പ ഭക്തർക്ക് ലഘുഭക്ഷണം വിതരണം ചെയ്യുന്നതിനിടയിൽ നിന്നാണ് പോലീസ് കസ്റ്റെഡിയിൽ എടുത്തത്. പ്രതിഷേധിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
നേതാക്കളായ അഡ്വ: ലിനു മാത്യു മള്ളേത്ത്, മുഹമ്മദ് റാഫി,അഖിൽ സന്തോഷ്,അസ്ലം കെ അനൂപ്, കാർത്തിക്ക് മുരിംഗമംഗലം,അജ്മൽ അലി,റോബിൻ വല്യന്തി, ഷാനി കണ്ണംങ്കര, ഷെഫിൻ ഷാനവാസ് എന്നിവരെയും കരുതൽ തടങ്കലിലാക്കി കേസ് എടുത്തു.
Advertisement
Next Article