വാക്ക് പാലിച്ച് യൂത്ത് കോണ്‍ഗ്രസ്; മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീപ്പ് നഷ്ടമായ നിയാസിന് ജീപ്പ് കൈമാറി
02:49 PM Aug 28, 2024 IST | Online Desk
Advertisement
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീപ്പ് നഷ്ടമായ നിയാസിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ജീപ്പ് വാങ്ങി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലാണ് വാഹനം കൈമാറിയത്. നിയാസിന്‍റെ ആഗ്രഹം സഫലമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു. വിനോദസഞ്ചാരകേന്ദ്രമായ കള്ളാടി 900 കണ്ടിയിൽ ജീപ്പ് സർവീസ് നടത്തി ജീവിത മാർഗം കണ്ടെത്തിയിരുന്ന ആളാണ് നിയാസ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉപജീവനമാർഗമായ ജീപ്പ് തകർന്നതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു. നിയാസിന്‍റെ അവസ്ഥ മനസിലാക്കിയാണ് യൂത്ത് കോൺഗ്രസ് ജീപ്പ് വാങ്ങി നല്‍കിയത്.
Advertisement