സിദ്ധാർഥിൻ്റെ മരണം: പ്രതിഷേധമിരമ്പി യൂത്ത്കോൺഗ്രസ് മാർച്ച്
- എസ് എഫ് ഐ ക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തണം * യൂണിവേഴ്സി
റ്റി അധികൃതരെ പ്രതിചേർക്കണം;
കൽപ്പറ്റ: സിദ്ധാർഥിൻ്റെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ എസ് എഫ് ഐ
ക്കാരെയും ഉടൻ അറസ്റ്റുചെയ്യുക, പ്രതികളുടെ പേരിൽ കൊലക്കുറ്റത്തിൻ്റെ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുക, ഡീൻ ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി അധികൃതരെ പ്രതിചേർക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി.പോലീസ്ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം നേരിയ സംഘർഷത്തിനിടയാക്കി. ജില്ലാ പ്രസിഡൻ്റ് അമൽ ജോയിയുടെ അധ്യക്ഷതയിൽ കെ പി സി സി അംഗം കെ ഇ വിനയൻ മാർച്ച് ഉദ്ഘാടനം ചെയ്തു. യഥാർഥ പ്രതികളെ പിടികൂടാനുള്ള നടപടി പോലീസ് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും, എത്രയും വേഗം ഡീനിനെ പ്രതിചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കളായ അരുൺ ദേവ്, ലെനീഷ് , ലയണൽ മാത്യം, ഹർഷൽ കൊന്നാടൻ, ജിനു കോളിയാടി, മുത്തലിബ് പഞ്ചാര , അനീഷ് നാട്ടക്കുണ്ട്, ഡിൻ്റോ ജോസ്, മുബാരിഷ് അയ്യാർ, ശ്രീഹരി, അർജുൻ ദാസ്, ടിയ ജോസ്, മെൽ എലിസബത്ത്, അർജുൻദാസ് തുടങ്ങിയവർ സംസാരിച്ചു.