സുധീഷിന്റെ നില അതീവ ഗുരുതരം; തലച്ചോറിൽ രക്തസ്രാവം: നവ കേരള ജനസദസ്സിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
കണ്ണൂർ: കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സുധീഷിന്റെ നില അതീവ ഗുരുതരം. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് തീവ്ര പ്രചരണ വിഭാഗത്തിൽ തുടരുകയാണ്. യൂത്ത് കോൺഗ്രസ് നേതാക്കൾ നേരെ ഉണ്ടായ ഡിവൈഎഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് കാലത്ത് 11ന് മുഖ്യമന്ത്രിയുടെ നവ കേരള ജനസദസ്സിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം കണ്ണൂർ കല്യാശേരിയിൽ മുഖ്യമന്ത്രി സഞ്ചരിച്ച ആഡംബര ബസ്സിന് നേരെ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നവ കേരള യാത്രയ്ക്ക് അകമ്പടിയായി എത്തിയ ഡിവൈഎഫ്ഐ ഗുണ്ടകൾ നേതൃത്വത്തിൽ ക്രൂരമായ ആക്രമണമാണുണ്ടായത്. നവ കേരള വോളണ്ടിയർമാരുടെ വേഷത്തിലെത്തിയവരാണ് പോലീസിനെ പോലും നോക്കുകുത്തിയാക്കി വ്യാപക ആക്രമണം അഴിച്ചുവിട്ടത് ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.