Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് ഇന്ന്; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും

02:09 PM Jan 17, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് നൈറ്റ് മാർച്ച് നടത്തും. സർക്കാരിന് ശക്തമായ താക്കീതുമായി നടത്തുന്ന നൈറ്റ് മാർച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും.

Advertisement

രാഹുലിനെതിരെ സർക്കാർ നടത്തുന്ന രാഷ്ട്രിയ വേട്ടയാടലിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയേറ്റിലേക്ക് നൈറ്റ്‌മാർച്ച് സംഘടിപ്പിച്ചിക്കുന്നത്. സർക്കാരിന്റെ പ്രതികാര രാഷ്ട്രിയത്തിനെതിരെ സംസ്ഥാന വ്യാപകമായി തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് മാർച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് നൂറുകണക്കിന് പ്രവർത്തകർ അണിചേരുന്ന മാർച്ച് ആരംഭിക്കുക.യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നൈറ്റ് മാർച്ച് നടത്തിയിരുന്നു. ജനാധിപത്യ പ്രതിഷേധ സമരം നയിച്ചതിൻ്റെ പേരിൽ പുലർച്ചെ രാഹുലിനെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്യുകയും ഒന്നിനുപിന്നാലെ ഒന്നായി കേസുകൾ ചുമത്തി രാഷ്ടിയ പകപോക്കൽ നടത്തുന്നതിനുമെതിരെയുള്ള യുവജന രോഷം മാർച്ചിൽ പ്രതിഫലിക്കും.

Tags :
featuredkerala
Advertisement
Next Article