Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സാറയെ കണ്ടെത്താൻ യൂത്ത് കോൺ​ഗ്രസ് രം​ഗത്ത്

08:19 AM Nov 28, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: ഓയൂരിൽ നിന്ന് കാണാതായ ആറു വയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്താൻ രംഗത്തിറങ്ങാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ പ്രവർത്തകരും അടിയന്തിരമായി രംഗത്തിറങ്ങണമെന്ന് നേതൃത്വം പ്രവർത്തകർക്കു നിർദേശം നൽകി.

Advertisement

സാറ റെജിയെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് സംസ്ഥാനപ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടത്. 'തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കിയടക്കമുള്ള ജില്ലകളിലെ സഹപ്രവർത്തകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. അബിഗേൽ സാറ മോളെ കണ്ടെത്തുവാനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കുവാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവരവരുടെ പ്രദേശങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കുക. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, വിജനമായ പ്രദേശങ്ങൾ, വഴികൾ, സംശയാസ്പദമായ വാഹനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി പൊലീസിനെ വിവരം അറിയിക്കണ'മെന്നാണ് രാഹുൽ ആവശ്യപ്പെട്ടത്.

Tags :
kerala
Advertisement
Next Article