യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മുടിക്കുത്തിൽ ചവിട്ടിപിടിച്ച പൊലീസ് നടപടി; ഡിജിപിക്ക് മുടി പോസ്റ്റൽ അയച്ച് പ്രതിഷേധിച്ച് വനിതാ പ്രവർത്തകർ
04:13 PM Jan 15, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: കണ്ണൂരിൽ വനിതാ പ്രവർത്തകയുടെ മുടിക്കുത്തിൽ ചവിട്ടിപിടിച്ച ഉപദ്രവിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിജിപിക്ക് മുടി അയച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ പുളിമൂട്ടിലെ ജനറൽ പോസ്റ്റ് ഓഫീസിൽ നിന്നാണ് ഡിജിപിക്ക് മുടി പാഴ്‌സൽ അയച്ചത്.
Advertisement
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു വേറിട്ട പ്രതിഷേധം. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്റ് അബിൻ വർക്കി ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് നേമം ഷജീർ ഉൾപ്പെടെയുള്ളവർ സമരത്തിന് നേതൃത്വം നൽകി.
Next Article