വർഗ്ഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിന് ആഹ്വാനവുമായി യൂത്ത് കോൺഗ്രസ്
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ ചാർജ് എടുക്കൽ ചടങ്ങിൽ ബിജെപിക്കെതിരെ നിലയ്ക്കാത്ത പോരാട്ടത്തിന് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ ആഹ്വാനം. ബിജെപിയെ കേരളം കാലാകാലങ്ങളായി മാറ്റി നിർത്തുന്നു. മലയാളിയുടെ പൊതുബോധം ഇപ്പോഴും ബിജെപിക്ക് എതിരാണ്, എന്നിട്ടും എന്തുകൊണ്ടാണ് അവർ കവിയൂർ പഞ്ചായത്തിൽ ഭരണകക്ഷി ആയത് എന്ന് നമ്മൾ ചിന്തിക്കണം എന്നും, ഈ പഞ്ചായത്തിലെ യൂത്ത് കോൺഗ്രസിന്റെ ഉത്തരവാദിത്വം അതുകൊണ്ട് തന്നെ മറ്റെവിടെ ഉള്ളതിനേക്കാൾ വലുതാണ് എന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നഹാസ് കൂട്ടി ചേർത്തു.നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീ. അഭിലാഷ് വെട്ടിക്കാടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീ. ജിജോ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി.
കവിയൂർ മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജയ്സൺ ചുമതല ഏറ്റെടുത്തു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. മുഹമ്മദ് സലീൽ സാലി, ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ പുളിമ്പള്ളി, ദീപു തെക്കേമുറി, തിരുവല്ല അസംബ്ലി വൈസ് പ്രസിഡന്റ് ശ്രീ. റോണി അലക്സ് ഈപ്പൻ, കോൺഗ്രസ് കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി റേച്ചൽ മാത്യു, ശ്രീ. കെ ജെ ഉമ്മൻ, ഗാന്ധിദർശൻ വേദി തിരുവല്ല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് ബാലുപറമ്പിൽ, യൂത്ത് കോൺഗ്രസ് നിരണം മണ്ഡലം പ്രസിഡന്റ് നിതീഷ് നിരണം, ആനിക്കാട് മണ്ഡലം പ്രസിഡണ്ട് നിഖിൽ ചാക്കോ, കടപ്പറ മണ്ഡലം പ്രസിഡണ്ട് ലിജോ പുളിമ്പള്ളി, തിരുവല്ല ടൗൺ വെസ്റ്റ് മുൻ മണ്ഡലം പ്രസിഡന്റ് ജെറി കുളക്കാടൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.