തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
05:32 PM Nov 04, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: തിരിച്ചിട്ടപാറയില്‍ ഇടിമിന്നലേറ്റ് ആറ്റിങ്ങല്‍ സ്വദേശിയായ യുവാവ് മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചിട്ടപ്പാറയില്‍ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോള്‍ സമീപത്തുള്ള പാറയുടെ അടിയില്‍ കയറി നില്ക്കുന്ന സമയത്താണ് മിഥുന് മിന്നലേറ്റത്. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുന് മരണം സംഭവിച്ചു.
Advertisement
മിഥുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.നെടുമങ്ങാട് പട്ടണത്തില്‍ നിന്നും 3 കിലോമീറ്റർ മാറി വേങ്കവിളയില്‍ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് തിരിച്ചിട്ടപ്പാറ.
Next Article