Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യൂത്ത് ഫോർ രാഹുൽ'; പാലക്കാടിന്റെ യുവഹൃദയങ്ങൾ രാഹുലിനൊപ്പം

05:09 PM Oct 29, 2024 IST | Online Desk
Advertisement

പാലക്കാട്‌: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നിർണായകഘടകമാണ് യുവാക്കളുടെ പിന്തുണ. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് അതിന് കാരണക്കാരായ കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് തങ്ങളുടെ അമർഷം പ്രകടിപ്പിക്കാൻ ഒരുങ്ങുകയാണ് പാലക്കാട്ടെ യുവജനത. നിയമന നിരോധനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ഇരു സർക്കാരുകൾക്കെതിരെയും യുവാക്കൾക്കുള്ള എതിർപ്പ് പ്രചാരണ രംഗത്തും പ്രകടമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി വന്നതോടുകൂടി യുവാക്കൾക്ക് വേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകളും സമരങ്ങളും മണ്ഡലത്തിലെ സജീവ ചർച്ചയാണ്.

Advertisement

യൂത്ത് കോൺഗ്രസിന് നേതൃത്വത്തിൽ നടക്കുന്ന 'യൂത്ത് ഫോർ രാഹുൽ' ഡോർ ടു ഡോർ ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ സജീവമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മുഴുവൻ ബൂത്ത്-യൂണിറ്റ് കമ്മിറ്റികളും സജ്ജമായിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നേതൃത്വം നൽകിയത് യൂത്ത്കോൺഗ്രസ് പ്രവർത്തകരായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റിനാണ് നിയോജകമണ്ഡലത്തിന്റെ ചുമതല. ഓരോ മണ്ഡലങ്ങൾക്കും രണ്ട് സംസ്ഥാന കമ്മിറ്റി നേതാക്കളുടെ മേൽനോട്ടമുണ്ട്. ഓരോ ബൂത്തുകൾ കേന്ദ്രീകരിച്ചും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പ്രത്യേക സമിതികൾ ഉണ്ട്. ഇതോടൊപ്പം തന്നെ ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിന്റെ നേതൃത്വത്തിൽ വാർ റൂമും പ്രവർത്തനസജ്ജമാണ്. ഭൂരിഭാഗം ബൂത്തുകളിലും രണ്ട് തവണ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡോർ ടു ഡോർ ക്യാമ്പയിൻ നടത്തുകയുണ്ടായി. ഒരു ദിവസങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യുവജന ദ്രോഹ നയങ്ങൾ തുറന്നുകാട്ടിയുള്ള പ്രത്യേക കൺവെൻഷനുകളും പരിപാടികളും യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്തിട്ടുണ്ട്. നാമനിർദ്ദേശക പത്രിക സമർപ്പിക്കുന്ന ദിവസം യുവാക്കളുടെ വലിയ സാന്നിധ്യം പ്രകടനത്തിൽ പ്രകടമായിരുന്നു. മണ്ഡലങ്ങളിലും സ്ഥാനാർഥി കടന്നു ചെല്ലുമ്പോൾ യുവാക്കളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

Tags :
featuredkeralanewsPolitics
Advertisement
Next Article