Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നവ കേരള സദസ്: കുറ്റിക്കാട്ടൂരിൽ യൂത്ത് ലീ​ഗ് വാഴ നട്ടു പ്രതിഷേധിച്ചു

02:25 PM Nov 26, 2023 IST | ലേഖകന്‍
Advertisement

കോഴിക്കോട്: നവകേരള സദസിനെതിരെ കുറ്റിക്കാട്ടൂരിൽ യൂത്ത് ലീ​ഗ് വാഴ നട്ടു പ്രതിഷേധിച്ചു. മന്ത്രിസഭയുടെ പ്രതീകാത്മകമായി 21 വാഴകളാണ് നട്ടത്. നവ കേരള സദസിനെതിരെ കോഴിക്കോട്ട് വിവിധയിടങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം. നവ കേരള സദസിനെതിരെ മുക്കത്ത് യൂത്ത് ലീഗിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'ഇത് നവകേരളം ഉണ്ടാക്കുകയല്ല, സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ധൂർത്താണെന്നാണ്' പോസ്റ്ററിലുളളത്. മുസ്‌ലിം യൂത്ത് ലീഗ് മുക്കം നഗരസഭാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

Advertisement

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനൊരുങ്ങിയ യൂത്ത് ലീഗ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കം മാങ്ങാപ്പൊയിലിൽ 8 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ശരീഫ് വെണ്ണക്കോട്, ജിഹാദ് തറോൽ, നജീബുദ്ധീൻ,എ എം നസീർ കല്ലുരുട്ടി, ശിഹാബ് മുണ്ടുപാറ, ആഷിക് നരിക്കൊട്ട്, അബ്ദുറഹ്മാൻ പി സി, മിദ്‌ലാജ് വി പി എന്നിവരാണ് കസ്റ്റ‍ഡിയിലുളളത്.

Advertisement
Next Article