Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ അജു അലക്‌സ് കസ്റ്റഡിയിൽ

12:00 PM Aug 09, 2024 IST | Online Desk
Advertisement

കൊച്ചി: നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ അജു അലക്‌സ് പൊലീസ് കസ്റ്റഡിയിൽ. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് 'ചെകുത്താൻ' യൂട്യൂബ് ചാനൽ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Advertisement

അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. മോശമായ തരത്തിൽ സൈനബിമാ താരങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ വീഡിയോ ചെയ്തതിനു വേറെയും പരാതികൾ അജുവിനെതിരെയുണ്ട്. വയനാട് ഉരുൾപൊട്ടൽ സ്ഥലം സന്ദർശിച്ചപ്പോൾ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ എത്തിയതിനെതിരെയാണ് അജു അലക്സ് അധിക്ഷേപ പരമാർശം നടത്തിയത്.

Tags :
keralanews
Advertisement
Next Article