വൈഎസ് ശർമിള കോൺഗ്രസിൽ
12:03 PM Jan 04, 2024 IST
|
Veekshanam
Advertisement
ന്യൂഡൽഹി: അവിഭക്ത ആന്ധ്ര മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളും വൈഎസ്ആർടിപി നേതാവുമായ വൈഎസ് ശർമിള ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്തുവെച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് ശർമിളയെ സ്വീകരിച്ചു. ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയായ വൈഎസ് ശർമിളയുടെ വൈഎസ്ആർ തെലങ്കാന പാർട്ടിയും കോൺഗ്രസിൽ ലയിപ്പിച്ചു
Advertisement
വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസ് പാർട്ടിയിൽ ലയിപ്പിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ശർമിള പറഞ്ഞു. വൈഎസ്ആർ തെലങ്കാന പാർട്ടി ഇന്ന് മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമാകാൻ പോകുന്നു എന്നത് എനിക്ക് വലിയ സന്തോഷം നൽകുന്നുവെന്നും അവർ വ്യക്തമാക്കി. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
Next Article