Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മിസോറാമിൽ സെഡ്പിഎം അധികാരത്തിലേക്ക്, ലാൽദുഹോമ മുഖ്യമന്ത്രി

12:42 PM Dec 04, 2023 IST | Veekshanam
Advertisement

ഐസ്വാൾ: മിസോറാമിൽ സെഡ്പിഎം അധികാരത്തിലേക്ക്. ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടുന്ന സാഹചര്യത്തിൽ ഉടൻ സർക്കാർ രൂപീകരിക്കുമെന്ന്
സോറം പീപ്പിൾസ് മൂവ്‌മെന്റ് പാർട്ടി നേതാവ് ലാൽഡുഹോമ അറിയിച്ചു. മിസോറാം തിരഞ്ഞെടുപ്പിൽ രാവിലെ എട്ട് മണി മുതൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണി തുടങ്ങിയത്. ആദ്യ ഫലസൂചനകളിൽ സംസ്ഥാനത്ത് ശക്തമായ മത്സരത്തിന് സാധ്യത എന്ന പ്രതീതിയാണ് പുറത്ത് വരുന്നത്. നിലവിൽ സോറം പീപ്പിൾസ് മൂവ്‌മെന്റ് 13 സീറ്റിൽ ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ എം എൻ എഫ് 8 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ആകെ 40 സീറ്റുകളിലേക്ക് മത്സരം നടന്നത്.

Advertisement

Advertisement
Next Article