Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സക്കര്‍ബര്‍ഗിന് 23127 കോടി രൂപയുടെ നഷ്ടം

01:18 PM Mar 06, 2024 IST | ലേഖകന്‍
Advertisement
Advertisement

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, വാട്‌സാപ്പ്, ത്രെഡ്‌സ്, എന്നിവയടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ആഗോള തലത്തില്‍ പ്രവര്‍ത്തന രഹിതമായതിനെതുടര്‍ന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് 300 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടായതായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളര്‍ (23127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തി. എങ്കിലും ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നന്‍ എന്ന സ്ഥാനം അദ്ദേഹം നിലനിര്‍ത്തി. ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇതാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയിലും ഇടിവുണ്ടാവാൻ കാരണം. വാള്‍സ്ട്രീറ്റിലെ ഓവര്‍നൈറ്റ് ട്രേഡിങില്‍ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്. ഇന്നെലെ രാത്രിയോടെയാണ് മെറ്റയുടെ സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ഒരു മണിക്കൂറിലധികം നേരം സേവനങ്ങള്‍ നിശ്ചലമായി. ഇന്നെലെ രാത്രി എട്ടേമുക്കാലോടെയാണ് പ്രശ്‌നം നേരിട്ടുതുടങ്ങിയത്. ഇതിന് കാരണമായത് എന്താണ് എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Tags :
Tech
Advertisement
Next Article