അനിമല്‍ ഒടിടിയിലേയ്ക്ക്:നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം എത്തുന്നത്
രണ്‍ബീര്‍ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമല്‍. ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ ഇതൊന്നും അനിമലിനെ ബാധിച്ചിട്ടില്ല. ഏകദേശം 800 കോടിയിലേറെയാണ് ചിത്രം സമാഹരിച്ചിരിക്കുന്നത്.
തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന അനിമല്‍ ഒ.ടി.ടി സ്ട്രീമിങ്ങിനെത്തുകയാണ്. 2024 ജനുവരി 26 നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്‌ളക്‌സിലാണ് ചിത്രം എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
മാറ്റത്തോടെയാണ് അനിമല്‍ ഒ.ടി.ടിയിലെത്തുന്നതെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി വങ്ക അറിയിച്ചിട്ടുണ്ട്. തിയറ്ററില്‍ 3 മണിക്കൂര്‍ 21 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒ.ടി.ടിയിലെത്തുമ്പോള്‍ 3.30 മിനിറ്റുണ്ടാകും. തിയറ്ററില്‍ നിന്ന് ഒഴിവാക്കിയ പല രംഗങ്ങളും ഒ.ടി.ടി പതിപ്പിലുണ്ടാകുമെന്നും സംവിധായകന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമല്‍. ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായിക. ബോബി ഡിയോള്‍, അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രമേയത്തെ ചുറ്റിപ്പറ്റി വിമര്‍ശനം ഉയരുമ്പോഴും രണ്‍ബീറിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് 'അനിമല്‍' നിര്‍മിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നു.