Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല: പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ യുവാവ് ഹൈക്കോടതിയില്‍

08:52 PM Feb 05, 2024 IST | Online Desk
Advertisement

കൊച്ചി: ഫ്‌ളാറ്റില്‍നിന്ന് വീണ് മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാന്‍ യുവാവിന്റെ ഹര്‍ജി. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയവേ മരണപ്പെട്ടതിനാല്‍ ആശുപത്രി ചെലവായ 1.30 ലക്ഷം രൂപ നല്‍കാന്‍ കഴിയാത്തതിനാല്‍ മൃതദേഹം വിട്ടുകിട്ടുന്നില്ലെന്നാരോപിച്ചാണ് കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇരുവരും സ്വവര്‍ഗപങ്കാളികളാണ്. ഹര്‍ജി ചൊവ്വാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കും.

Advertisement

ലിവ് ഇന്‍ റിലേഷനില്‍ ആറുവര്‍ഷമായി ഒന്നിച്ച് താമസിച്ചിരുന്ന തന്റെ പങ്കാളിക്ക് ഫെബ്രുവരി മൂന്നിന് പുലര്‍ച്ച ഫ്‌ളാറ്റില്‍നിന്ന് താഴെ വീണുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റെന്നും നാലിന് മരിച്ചെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. അപകടത്തെതുടര്‍ന്ന് ആദ്യം കളമശ്ശേരി മെഡിക്കല്‍ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തങ്ങളുടെ ബന്ധത്തിന് ബന്ധുക്കള്‍ അനുകൂലമായിരുന്നില്ല. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയെങ്കിലും ആശുപത്രി ഫീസ് അടച്ചാല്‍ മാത്രമേ മൃതദേഹം ഏറ്റെടുക്കൂവെന്ന നിലപാടാണ് സ്വീകരിച്ചത്. സ്ഥിരജോലിയില്ലാത്ത തനിക്ക് ഇത്രയും തുക കണ്ടെത്താനാവില്ല. 30,000 രൂപ അടക്കാന്‍ തയാറാണ്. ഈ തുക കൈപ്പറ്റി മൃതദേഹം വിട്ടുനല്‍കാന്‍ നടപടിക്ക് ജില്ല കലക്ടറോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Advertisement
Next Article