Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇഡിക്ക് മുന്നില്‍ അഞ്ചാം തവണയും ഹാജരാകാതെ അരവിന്ദ് കെജ്‌രിവാള്‍

12:54 PM Feb 02, 2024 IST | Online Desk
Advertisement

ഡല്‍ഹി മദ്യ നയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് അഞ്ചാം തവണയും ഒഴിവാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവര്‍ത്തിച്ചുള്ള സമന്‍സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇഡി കെജ്രിവാളിന് നോട്ടീസ് അയക്കുന്നത്. നേരത്തെ നാല് തവണ അയച്ച സമന്‍സിലും കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. സമന്‍സ് നിയമവിരുദ്ധമാണെന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ആരോപണം. 'കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയാണ് മോദി ജിയുടെ ലക്ഷ്യം. തന്നെ അറസ്റ്റു ചെയ്ത് ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്' കെജ്രിവാള്‍ പറഞ്ഞു.

Advertisement

എന്നാല്‍ ബിജെപിയുടെ ആഗ്രഹങ്ങള്‍ ഒന്നും സംഭവിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും എഎപി പ്രസ്താവനയില്‍ പറഞ്ഞു. കെജ്‌രിവാളിനെതിരായ നോട്ടീസുകളില്‍ തങ്ങളുടെ നിയമ വിദഗ്ധര്‍ പഠനം നടത്തുകയാണെന്നാണ് എഎപി നേതാക്കള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം പഞ്ചാബില്‍ ഒരു പ്രതിഷേധ പരിപാടിയില്‍ ഇന്ന് അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കുന്നുണ്ട്. നടപടി രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ചാണ് നേരത്തെയും കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാതിരുന്നത്.

ജനുവരി 18ന് ഹാജരാകണമെന്ന ആവശ്യപ്പെട്ടായിരുന്നു ഇ ഡിയുടെ നാലാമത്തെ നോട്ടീസ്. ജനുവരി മൂന്ന്, ഡിസംബര്‍ 21, നവംബര്‍ രണ്ട്, തീയതികളിലായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അതേസമയം എഎപിയും ബിജെപിയും ഇന്ന് രാജ്യതലസ്ഥാനത്ത് ഒരേസമയം പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രകടനങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പിലെ വഞ്ചന ആരോപിച്ചാണ് എഎപി ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുന്നത്. പഞ്ചാബ് പ്രധാനമന്ത്രി ഭഗവന്ത് മന്നിനൊപ്പം കെജ്രിവാള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. അതിനിടെ, അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ തങ്ങളുടെ അംഗങ്ങള്‍ എഎപി ഹെഡ് ഓഫീസിന് സമീപം പ്രതിഷേധിക്കുമെന്ന് ബിജെപി അറിയിച്ചു.

Advertisement
Next Article