For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കര്‍ണാടകയില്‍ വീടിനുള്ളില്‍ 5 അസ്ഥികൂടങ്ങള്‍

12:23 PM Dec 30, 2023 IST | Online Desk
കര്‍ണാടകയില്‍ വീടിനുള്ളില്‍ 5 അസ്ഥികൂടങ്ങള്‍
Advertisement

ബംഗളൂരൂ: കര്‍ണാടകയില്‍ ദുരൂഹസാഹചര്യത്തില്‍ 5 പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ചിത്രദുര്‍ഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. 2019 ജൂലൈയിലാണ് ഈ കുടുംബത്തിലെ അഞ്ച് പേരെയും അവസാനമായി പുറത്ത് കണ്ടതെന്ന് അയല്‍വാസികള്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകള്‍ ത്രിവേണി (62), മക്കളായ കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

Advertisement

2019 മുതല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നെന്നും വീട്ടിലുള്ളവര്‍ പുറത്തുള്ളവരുമായി അധികം സംസാരിക്കാറില്ലെന്നും അയല്‍വാസികള്‍ പറയുന്നു. നാല് അസ്ഥികൂടങ്ങള്‍ കണ്ടത് ഒരു മുറിയിലാണ്. മറ്റൊന്ന് കണ്ടെത്തിയത് തൊട്ടടുത്ത മുറിയിലുമാണ്. വിശദമായ ഫോറന്‍സിക് പരിശോധനയ്ക്കും ഡിഎന്‍എ പരിശോധനയ്ക്കും ശേഷമേ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ ഉള്ള മുറിയില്‍ കന്നഡയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൂന്നരക്കൊല്ലമായിട്ടും ഇവര്‍ മരിച്ചത് പുറത്തറിഞ്ഞില്ല എന്ന അയല്‍വാസികളുടെ വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

മൃതദേഹങ്ങള്‍ അഴുകി ശരീരാവശിഷ്ടങ്ങള്‍ മാത്രമായ ശേഷം വീട്ടില്‍ കൊണ്ടിട്ടതാണോ എന്നും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. വീടിന് മുന്നിലെ മരവാതില്‍ പൊളിഞ്ഞ നിലയില്‍ കണ്ട ചിലരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വന്ന് പരിശോധിച്ചപ്പോഴാണ് അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.

Author Image

Online Desk

View all posts

Advertisement

.