കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജിവച്ച് സംവിധായകന്‍ ഡോ.ബിജു
തിരുവനന്തപുരം: ബോര്‍ഡ് മെമ്പര്‍ സ്ഥാനമാണ് ഒഴിഞ്ഞത്. തൊഴില്‍പരമായ തര്‍ക്കങ്ങളാണ് രാജിക്ക് കാരണം.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള പ്രശ്നമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. ബിജുവിന്റെ 'അദൃശ്യജാലകങ്ങള്‍' സിനിമയ്ക്ക് തിയറ്ററില്‍ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ബിജുവിന്റെ 'അദൃശ്യജാലകങ്ങള്‍' സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ഐഎഫ്എഫ്‌കെ തീരുമാനം എടുത്തിരുന്നു. രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയതോടെയാണ് അദൃശ്യജാലകങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. രഞ്ജിത്തിന്റെ പരാമര്‍ശത്തിന് ബിജു കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു.
കേരളത്തിനും ഗോവയ്ക്കും അപ്പുറം ഒരു ചലച്ചിത്രമേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനോടു രാജ്യാന്തര ചലച്ചിത്രമേളകളെപ്പറ്റി സംസാരിക്കുന്നതു വ്യര്‍ഥമെന്നു സംവിധായകന്‍ ഡോ.ബിജു. തിയറ്ററുകളില്‍ ആളെക്കൂട്ടിയതുകൊണ്ടല്ല സിനിമകള്‍ ചലച്ചിത്രമേളകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. അക്കാര്യം പോലും അറിയാത്തയാളാണു കേരളത്തില്‍ ചലച്ചിത്രമേളയുടെ ചെയര്‍മാനായിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നുവെന്നും ഡോ.ബിജു. ബിജുവിന്റെ 'അദൃശ്യജാലകങ്ങള്‍' സിനിമയ്ക്ക് തിയറ്ററില്‍ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണു സമൂഹമാധ്യമത്തില്‍ ബിജുവിന്റെ തുറന്ന കത്ത്.