Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേന്ദ്രം-കേരളം ചര്‍ച്ച പരാജയം; അധിക വായ്പയ്ക്ക് അനുമതി നല്‍കിയില്ല

05:00 PM Mar 08, 2024 IST | Online Desk
Advertisement

ഡല്‍ഹി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അധികമായി വായ്പയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം അംഗീകരിച്ച തുക മാത്രമാണ് കേരളത്തിന് നല്‍കുക. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു.

Advertisement

സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സോളിസെറ്റര്‍ ജനറല്‍ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ചര്‍ച്ച നടത്തിയത്.
സംസ്ഥാനം 19,370 കോടി രൂപ അധികമായി വേണമെന്ന നിര്‍ദേശമാണ് മുന്നോട്ടു വെച്ചത്. ഇക്കാര്യം ധനകാര്യവകുപ്പ് സെക്രട്ടറി പരിശോധിച്ചെങ്കിലും അതിനോട് യോജിക്കാന്‍ തയ്യാറായില്ലെന്ന് വേണു പറഞ്ഞു.

Advertisement
Next Article