Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

11:51 AM Feb 16, 2024 IST | Online Desk
Advertisement

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രാജ്യത്തെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ആദായനികുതി വകുപ്പാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് അജയ് മാക്കന്‍ അറിയിച്ചു.

Advertisement

പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ ബാക്കിനില്‍ക്കെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഈ നീക്കം ജനാധിപത്യ പ്രക്രിയക്ക് നേരെയുള്ള പ്രഹരമാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. 210 കോടി രൂപ നികുതി അടക്കണമെന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം തടസ്സപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

'ഇവിടെ ജനാധിപത്യം നിലവിലില്ല. ഏകപാര്‍ട്ടി ഭരണം പോലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ സര്‍ക്കാര്‍ കീഴ്‌പെടുത്തിയിരിക്കുന്നു. ജുഡീഷ്യറിയോടും മാധ്യമങ്ങളോടും ജനങ്ങളോടും ഞങ്ങള്‍ നീതി തേടുന്നു' -മാക്കന്‍ പറഞ്ഞു

Advertisement
Next Article