For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഗ്രാൻഡ് ഹൈപ്പർ മെഗാ പ്രൊമോഷൻ ഗോൾഡ് ഫെസ്റ്റിന് തുടക്കമായി

ഗ്രാൻഡ് ഹൈപ്പർ മെഗാ പ്രൊമോഷൻ ഗോൾഡ് ഫെസ്റ്റിന് തുടക്കമായി
Advertisement
Advertisement

കുവൈറ്റ് സിറ്റി : പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ മെഗാ പ്രൊമോഷൻ ക്യാമ്പയ്‌ൻ 'ഗോൾഡ് ഫെസ്റ്റിന്' തുടക്കമായി. നവമ്പർ 18 വരെ നീണ്ടുനിൽക്കുന്ന മെഗാ പ്രൊമോഷൻ കാമ്പയിനിൽ 229 വിജയികൾക്കായി ഒരു കിലോ സ്വര്ണനാണയങ്ങൾ ആണ് സമ്മാനമായി നൽകുന്നത്. ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ ഏത് ശാഖയിൽ നിന്നും അഞ്ചു ദിനാറിനോ അതിൽ കൂടുതലോ പർച്ചേസ് ചെയ്യുന്നവർക്ക് ഈ മെഗാ പ്രൊമോഷന്റെ ഭാഗമാകാൻ കഴിയും. ഗ്രാൻഡ് ഹൈപെറിന്റെ ലോയൽറ്റി പ്രോഗ്രാം 'ഗ്രാൻഡ് മി' കാർഡ് ഉപയോഗിച്ചോ ഗ്രാൻഡ് മൊബൈൽ അപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് വഴിയോ ഗ്രാൻഡ് ഗോൾഡ് ഫെസ്റ്റിൽ എൻറോൾമറന്റ് ചെയ്യാൻ സാധിക്കും. നിശ്ചിത ഇടവേളകളിലായി ഏഴ് നറുക്കെടുപ്പുകൾ ആണ് ഈ പ്രാവശ്യത്തെ ഗ്രാൻഡ് ഗോൾഡ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.

മികച്ച ഗുണമേന്മയിൽ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്കാ വശ്യമായ ഉൽപ്പന്നങ്ങൾ ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ 43 ശാഖകളിലും ലഭ്യമാക്കുകയാണ് ലക്ഷ്യന്ന് ഗ്രാൻഡ് മാനേജ്‌മന്റ് അറിയിച്ചു. ഗ്രാൻഡ് ഗോൾഡ് ഫെസ്റ്റിന്റെ ഭാഗമായി നിരവധി ഓഫറുകളും വിലക്കിഴിവുകളും മാനേജ്‌മെന്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള വിവിധ ഇനം മത്സരങ്ങൾ കലാ പരിപാടികൾ തുടങ്ങിയവും വരും ദിവസങ്ങളിലായി ഗ്രാൻഡ് ഹൈപ്പറിന്റെ വിവിധ ശാഖകളിൽ ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ സമ്മാനപദ്ധതികളും ഇരു കയ്യും നീട്ടി സ്വീകരിച്ച ഉപഭോക്താക്കൾ ഗ്രാൻഡ് ഗോൾഡ് ഫെസ്റ്റും വൻ വിജമാക്കി തീർക്കും എന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് മാനേജ്‍മെന്റ് പ്രത്യാശ പ്രകടിപ്പിച്ചു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.