തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
11:46 AM Dec 30, 2023 IST | Online Desk
Advertisement
Advertisement
തമിഴ്‌നാട് പുതുക്കോട്ടയില്‍ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു.ഒരു പെണ്‍കുട്ടിയുള്‍പ്പടെ 19 പേര്‍ക്ക് പരിക്കേറ്റു.
തീര്‍ത്ഥാടകര്‍ ചായ കുടിച്ചുനില്‍ക്കവെയാണ് അപകടം.സിമന്റ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചത്.മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.കാറുകളും വാനുമായി മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.