നരേന്ദ്ര മോദിയുടെ പോസ്റ്ററിന് നേരെ കല്ലെറിഞ്ഞ് യുവാവ്
03:30 PM Dec 29, 2023 IST | Online Desk
Advertisement
മുംബൈ: മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററിന് നേരെ കല്ലെറിഞ്ഞ് യുവാവ്. ബി.ജെ.പി സര്‍ക്കാരിന്റെ വീക്ഷിത് ഭാരത് പരിപാടിയുടെ പോസ്റ്ററിന് നേരെയാണ് കല്ലേറ്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാി പ്രചരിക്കുകയാണ്.
Advertisement
നാഗ്പൂരിലെ ചന്ദ്രമണി ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിരുന്ന പോസ്റ്ററിന് നേരെയാണ് യുവാവ് കല്ലെറിഞ്ഞത്. മുപ്പത് വയസോളം പ്രായം തോന്നിക്കുന്ന യുവാവ് താന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പാര്‍ക്ക് ചെയ്ത് എത്തിയ ശേഷം മോദിയും മറ്റ് ബി.ജെ.പി നേതാക്കളും ഉള്‍പ്പെടുന്ന പോസ്റ്ററിന് നേരെ കല്ലെറിയുകയായിരുന്നു. മോദിയെ ലക്ഷ്യം വെച്ച് കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.