പതിന്നാലുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
12:08 PM Dec 25, 2023 IST | Online Desk
Advertisement
ജയ്പൂര്‍: 14കാരന്‍ സ്‌കൂളില്‍വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ കാര്‍ധനിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. യോഗേഷ് സിങ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്.
ഒമ്പതാംക്ലാസില്‍ പഠിക്കുകയായിരുന്നു കുട്ടി. രാവിലെ സ്‌കൂളിലെത്തിയതും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായതെന്ന് പൊലീസ് പറഞ്ഞു.
Advertisement
ജേഷ്ഠനാണ് കുട്ടിയെ രാവിലെ സ്‌കൂളില്‍ വിട്ടത്. ക്ലാസ് മുറിക്ക് പുറത്ത് അധ്യാപിക നില്‍പ്പുണ്ടായിരുന്നു. ക്ലാസ് മുറിക്ക് മുന്നിലെത്തിയതും കുട്ടി കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണത്തിന് മറ്റ് കാരണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.