പ്രേക്ഷക ഹൃദയങ്ങില്‍ നിറഞ്ഞ് കൊടുമന്‍ പോറ്റി: മമ്മൂട്ടിയുടെ ഭ്രമയുഗം നേടിയത് കോടികള്‍
വേഷപ്പകര്‍ച്ചയില്‍ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമന്‍ പോറ്റി എന്ന കഥാപാത്രം അത്രത്തോളം മികവോടോയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയെ അഭിനന്ദനങ്ങളാല്‍ മൂടുകയാണ് ആരാധകര്‍. മമ്മൂട്ടിയുടെ ഭ്രമയുഗം ആഗോളതലത്തില്‍ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്ന് മാത്രം 3.5 കോടി രൂപ ഭ്രമയുഗം നേടിയിട്ടുണ്ട്. ഇന്നലെ ബുക്ക് മൈ ഷോയില്‍ ചിത്രം റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം ടിക്കറ്റുകളാണ് വിറ്റത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട ബുക്ക് മൈ ഷോയുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. മുന്‍കൂറായും കേരളത്തില്‍ നിന്ന് ഒരു കോടി രൂപയിലധികം ഭ്രമയുഗം നേടിയിരുന്നു എന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്.
കേരള ബോക്‌സ് ഓഫീസ് ഓപ്പണിംഗ് കളക്ഷനില്‍ ദളപതി വിജയ് നായകനായി വേഷമിട്ട ലിയോ 12 കോടി രൂപയുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പത്താമതുള്ള മലൈക്കോട്ടൈ വാലിബന് 5.85 കോടി രൂപയാണ്. കേരളത്തില്‍ നിന്നുള്ള ഒരു സിനിമയുടെ ആഗോളതലത്തില്‍ ഒന്നാമത് മോഹന്‍ലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം 20.40 കോടി രൂപയുമായി തുടരുന്നു. എന്നാല്‍ മാസ് സ്വഭാവത്തിലല്ലാത്ത മലയാള സിനിമയായിട്ടും ആഗോള ബോക്‌സ് ഓഫീസില്‍ ആറ് കോടി രൂപയില്‍ അധികം നേടാനായത് ഭ്രമയുഗത്തിന് ലഭിക്കുന്ന വലിയ അംഗീകാരമായിട്ടാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
മമ്മൂട്ടി വേഷമിട്ട ഭ്രമയുഗം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് രാഹുല്‍ സദാശിവനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷങ്ങിലുണ്ട്. ഛായാഗ്രാഹണം ഷെഹ്‌നാദ് ജലാലാണ്. സംഗീതം ക്രിസ്റ്റോ സേവ്യറും