വളപട്ടണം കവര്‍ച്ച; മോഷണത്തിന്റെ തലേ ദിവസം മോഷ്ടാക്കൾ ഇതേ വീട്ടിലെത്തി
10:58 AM Nov 27, 2024 IST
|
Online Desk
Advertisement
കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് 300 പവന് സ്വര്‍ണ്ണവും ഒരു കോടി രൂപയും മോഷണം പോയതിന് തലേ ദിവസം മോഷ്ടാവ് ഇതേ വീട്ടിൽ കയറിയിരുന്നതായി പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഗേറ്റിന് പുറത്ത് നിന്നും മോഷ്ടാക്കള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും വീട്ടില്‍ ആളില്ലാത്തത് കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നും അന്വേഷണസംഘം പറയുന്നു. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അരി വ്യാപാരിയായ വളപട്ടണം മന്ന അഷ്റഫിന്റെ വീട്ടില്‍ നിന്നായിരുന്നു ഒരു കോടി രൂപയും 300 പവനും മോഷണം പോയത്. ഈ മാസം 19നാണ് ഇവര്‍ വീട് പൂട്ടി മധുരയിലേക്ക് പുറപ്പെട്ടത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്.
Advertisement
Next Article