For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വിജയകാന്തിന്റെ ഭൗതിക ശരീരം കാണാനെത്തിയ നടന്‍ വിജയ്ക്ക് നേരെ ആക്രമണം

03:10 PM Dec 29, 2023 IST | Online Desk
വിജയകാന്തിന്റെ ഭൗതിക ശരീരം കാണാനെത്തിയ നടന്‍ വിജയ്ക്ക് നേരെ ആക്രമണം
Advertisement

ചെന്നൈ: നടന്‍ വിജയകാന്തിന്റെ ഭൗതിക ശരീരം കാണാനെത്തിയ നടന്‍ വിജയ്ക്ക് നേരെ ആക്രമണം. താരത്തെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ ചെരുപ്പ് എറിയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്തായിരുന്നു സംഭവം.

Advertisement

വിജയകാന്തിന് അന്തിമോപചാരം അറിയിച്ച് മടങ്ങവെ വിജയ്ക്ക് ചുറ്റും ജനങ്ങള്‍ കൂടുകയും അതില്‍ നിന്ന് ഒരാള്‍ ചെരിപ്പ് എറിയുന്നതും വീഡിയോയില്‍ കാണാം. ആരാണ് ചെരിപ്പ് എറിഞ്ഞതെന്ന് വ്യക്തമല്ല. നിരവധി പേരാണ് ക്യാപ്റ്റനെ അവസാനമായി കാണാന്‍ ഡിഎംഡികെ ആസ്ഥാനത്ത് എത്തിയത്. വളരെ വികാരാധീനനായാണ് വിജയ് ഇവിടെ എത്തിയത്. ബന്ധുക്കളെ ആശ്വസിപ്പിച്ച് മടങ്ങവെയാണ് ഈ ആക്രമണം നേരിട്ടത്.വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. വിജയ് ആരാധകരെല്ലാവരും വളരെ രോഷത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.

അതേസമയം, നടന്‍ വിജയ്യെ നിരവധി അവസരങ്ങളില്‍ വിജയകാന്ത് സഹായിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് വിജയ്യുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

Author Image

Online Desk

View all posts

Advertisement

.