വിജയകാന്തിന്റെ സംസ്‌കാരം ഇന്ന്; ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം
12:59 PM Dec 29, 2023 IST | Online Desk
Advertisement
Advertisement
അന്തരിച്ച തമിഴ് നടനും ഡി എം ഡി കെ സ്ഥാപകനുമായ വിജയകാന്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് 4.45ന് ഡി എം ഡി കെ ആസ്ഥാനത്താണ് സംസ്‌കാര ചടങ്ങുകള്‍. ഉച്ചയ്ക്ക് ഒരു മണിവരെ ബീച്ചിലെ ഐലന്‍ഡ് ഗ്രൗണ്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും.
ഒരു മണിയ്ക്ക് വിലാപയാത്രയായി ഡി എം ഡി കെ ആസ്ഥാനത്തേയ്ക്ക് പുറപ്പെടും. ആയിരക്കണക്കിന് ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് ക്യാപ്റ്റന് അന്ത്യാഞ്ജലി അര്‍പ്പിയ്ക്കാനായി ഇന്നലെ എത്തിയത്.
കൂടുതല്‍ ആളുകള്‍ എത്തുന്നതിനാലാണ് ഐലന്‍ഡ് ഗ്രൗണ്ടില്‍ പൊതുദര്‍ശനം ക്രമീകരിച്ചത്.