For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വില്ലനാണ് പാരസെറ്റാമോള്‍: അമിതോപയോഗം മാരക വിപത്തെന്ന് കണ്ടെത്തല്‍

12:08 PM Feb 21, 2024 IST | Online Desk
വില്ലനാണ് പാരസെറ്റാമോള്‍  അമിതോപയോഗം മാരക വിപത്തെന്ന് കണ്ടെത്തല്‍
Advertisement

തിരുവനന്തപുരം: പനി, തലവേദന, ശരീര വേദന, ജലദോഷം അങ്ങനെ അസുഖം ഏതുമാകട്ടെ ഉടനടി പരിഹാരത്തിന് നാം ആശ്രയിക്കുന്നത് മരുന്നുകളില്‍ സുപരിചിതമായ പാരസെറ്റാമോള്‍ ഗുളികകളേയാണ്. കാലങ്ങളായുള്ള വിശ്വാസത്തിന്റെ പര്യായം കൂടിയാണ് പാരസെറ്റാമോള്‍ ഗുളികകള്‍. വളരെ വേഗത്തില്‍ വേദനയില്‍ നിന്ന് ആശ്വാസം പകരുമെന്നതും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നതും ഈ ഗുളികകളുടെ സ്വീകാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Advertisement

എന്നാല്‍ സ്ഥിരമായി പാരസെറ്റാമോള്‍ ഗുളികകള്‍ കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഒരു പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുകയാണ് എഡിന്‍ബെര്‍ഗ് സര്‍വകലാശാല. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പാരസെറ്റാമോള്‍ അധികമായി ഉപയോഗിക്കുന്നത് ഗുരുതരവും മാരകവുമായ കരള്‍ രോഗത്തിന് കാരണമാകുമെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. അമിതമായി പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ കുറിച്ച് സര്‍വകലാശാല പറയുന്നത്.

വേദനയില്‍ നിന്ന് രക്ഷ നേടാന്‍ ശരാശരി നാല് ഗ്രാം പാരസെറ്റാമോള്‍ വരെയാണ് അസുഖ സമയത്ത് ഉപയോഗിക്കാവുന്നത്. പാരസെറ്റാമോള്‍ കാരണം കരള്‍ കോശങ്ങള്‍ക്കുണ്ടാകുന്ന പ്രശനങ്ങളെക്കുറിച്ച് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍മാര്‍ പഠനം നടത്തിയത് എലികളിലും മനുഷ്യരിലുമാണ്. എഡിന്‍ ബെര്‍ഗ് സര്‍വകലാശാലയിലെയും ഒസ്ലോ സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ക്ക് പുറമേ സ്‌കോട്ടിഷ് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസ് സംഘവും പഠനത്തില്‍ പങ്കാളികളായിരുന്നു.

കരള്‍ രോഗത്തിന് പാരസെറ്റാമോളിന്റെ അമിതമായ ഉപയോഗം കാരണമാകുമെന്നതരത്തിലുള്ള ആദ്യത്തെ പഠന റിപ്പോര്‍ട്ടാണ് എഡിന്‍ബെര്‍ഗ് സര്‍വകലാശാലയുടേത്. പാരസെറ്റാമോള്‍ കാരണമുണ്ടാകുന്ന കരള്‍ രോഗം മഞ്ഞപ്പിത്തം, ലിവര്‍ സിറോസിസ്, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കാരണം കരളിനുണ്ടാകുന്ന മോശം അവസ്ഥയുമായി സാമ്യമുള്ളതാണെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സയന്റിഫിക് റിപ്പോര്‍ട്ട്സ് എന്ന ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിരിക്കുന്നത്.

Author Image

Online Desk

View all posts

Advertisement

.