For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സമ്പത്തിന്റെ അടിസ്ഥാനത്തില്‍ മോദി രണ്ട് ഇന്ത്യയെ നിര്‍മിക്കുന്നു: രാഹുല്‍ ഗാന്ധി

11:49 AM May 22, 2024 IST | Online Desk
സമ്പത്തിന്റെ അടിസ്ഥാനത്തില്‍ മോദി രണ്ട് ഇന്ത്യയെ നിര്‍മിക്കുന്നു  രാഹുല്‍ ഗാന്ധി
Advertisement

ന്യൂഡല്‍ഹി: പുനെയില്‍ ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച കൗമാരക്കാരന് ജ്യാമ്യം നല്‍കിയതില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സമ്പത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഇന്ത്യയെ നിര്‍മിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

Advertisement

'ഒരു ബസ് ഡ്രൈവറോ ട്രക്ക് ഡ്രൈവറോ ഓട്ടോ ഡ്രൈവറോ ഓടിക്കുന്ന വാഹനം അബദ്ധത്തില്‍ ആരെയെങ്കിലും ഇടിച്ചാല്‍ അവരെ 10 വര്‍ഷം ജയിലിലിടും. എന്നാല്‍ ഒരു പണക്കാരന്റെ മകന്‍ ഓടിക്കുന്ന കാറിടിച്ച് ആളുകള്‍ കൊല്ലപ്പെട്ടാല്‍ അയാളോട് റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും എന്ന വിഷയത്തില്‍ ഉപന്യാസം എഴുതാന്‍ പറയും' -രാഹുല്‍ പറഞ്ഞു.

പണക്കാരനും പാവപ്പെട്ടവര്‍ക്കും നീതി ലഭിക്കണമെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന് വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പുനെയില്‍ അമിതവേഗത്തില്‍ വന്ന ആഡംബരക്കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ മദ്യപിച്ച് കാറോടിച്ച കൗമാരക്കാരനെ ജാമ്യം നല്‍കി വിട്ടയച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും എന്ന വിഷയത്തില്‍ 300 വാക്കുകളുള്ള ഒരു ഉപന്യാസം എഴുതുക, ട്രാഫിക് നിയമങ്ങള്‍ പഠിക്കുക, എന്നിവയായിരുന്നു ജാമ്യം നല്‍കുന്നതിനുള്ള ചില നിബന്ധനകള്‍.

Author Image

Online Desk

View all posts

Advertisement

.