സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ വിവാഹിതനായി
സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാ ഖാനാണ് വധു. സഹോദരി അര്‍പ്പിത ഖാന്റെ മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു നിക്കാഹ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹ ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജീവിതത്തില്‍ ഒന്നായി എന്നായിരുന്നു അടിക്കുറിപ്പ്. നടന് ആശംസയുമായ സിനിമ ലോകവും ആരാധകരും എത്തിയിട്ടുണ്ട്.
അര്‍ബാസ് ഖാന്റെ രണ്ടാം വിവാഹമാണിത്. നടിയും നര്‍ത്തികയുമായ മല്ലൈക അറോറയാണ് ആദ്യ ഭാര്യ. 1998 ല്‍ വിവാഹിതരായ ഇവര്‍ നീണ്ട 19 വര്‍ഷത്തിന് ശേഷം 2017 ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. പിതാവ് അര്‍ബാസ് ഖാന്റെ നിക്കാഹില്‍ അര്‍ഹാനും പങ്കെടുത്തിരുന്നു. ഷുറാ ഖാനും മകനുമൊപ്പമുള്ള ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ പങ്കുവെച്ചിരുന്നു.