Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പത്തുവർഷം മുമ്പ് ഉമ്മൻചാണ്ടി സീപ്ലെയ്ൻ കൊണ്ടുവന്നപ്പോൾ എതിർത്തു, കാപട്യമാണ് സിപിഎം മുഖമുദ്ര: സതീശൻ

02:53 PM Nov 11, 2024 IST | Online Desk
Advertisement

പാലക്കാട്: പത്തുവർഷം മുമ്പ് ഉമ്മൻചാണ്ടി സീപ്ലെയ്ൻ കൊണ്ടുവന്നപ്പോൾ എതിർത്ത സി.പി.എമ്മാണ്‌ ഇപ്പോൾ സീപ്ലെയിനിൻ്റെ പിതൃത്വം ഏറ്റെടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സർക്കാരില്ലായ്മയാണ് കേരളമനുഭവിക്കുന്ന പ്രശ്നമെന്നും മുഖ്യമന്ത്രിക്ക് പോലും സർക്കാരിന്മേൽ നിയന്ത്രണമില്ലെന്നും കാപട്യമാണ് സിപിഎമ്മിൻ്റെ മുഖമുദ്രയെന്നും വി.ഡി.സതീശൻ പറഞ്ഞു. പാലക്കാട് യുഡിഎഫ് വലിയ വിജയം നേടുമെന്നും സിപിഎമ്മിൻ്റെ നാടകങ്ങൾ തുടർന്നാൽ ഭൂരിപക്ഷം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'സര്‍ക്കാരില്ലായ്മയാണ് കേരളമനുഭവിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളിലും പൊതുവിഷയങ്ങളിലും ഭരണത്തിലും പ്രതിഫലിക്കുന്ന വാക്കാണ് സര്‍ക്കാരില്ലായ്മ. പ്രതിസന്ധിയുണ്ടാകുമ്പോള്‍ അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ സാമീപ്യം ജനങ്ങള്‍ ആഗ്രഹിക്കും. അങ്ങനെ ഒരു സര്‍ക്കാരിന്റെ സാന്നിധ്യം ഇപ്പോഴില്ല. മുഖ്യമന്ത്രിക്ക് പോലും ഭരണത്തില്‍ കണ്ട്രോളില്ല. മുഖ്യമന്ത്രിയുടെ വകുപ്പ് പോലും കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ഒരു ഉപജാപക സംഘമാണ്. അവരാണ് നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ത്തതും അതിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമം നടത്തിയതും. നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്നിട്ട് ദിവ്യയെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചു. ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ സ്വന്തം സഹധര്‍മ്മിണിയെ പറഞ്ഞയപ്പിച്ച് അവരെ സ്വീകരിക്കുകയാണ്. സിപിഎമ്മേ നിന്റെ പേരാണോ കാപട്യമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ. ഇപ്പോള്‍ സീപ്ലെയ്ന്‍ കൊണ്ടുവന്നിട്ട് ടൂറിസം വകുപ്പ് പറയുന്നു ഞങ്ങളാണ് ആദ്യമായി കേരളത്തില്‍ സീപ്ലെയ്ന്‍ കൊണ്ടുവന്നതിന്റെ പിതാക്കന്മാരെന്ന്. പത്തുകൊല്ലം മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം നഷ്ടപ്പെടും ഒരു കാരണവശാലും കേരളത്തില്‍ സീപ്ലെയ്ന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. എന്നിട്ടിപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നു. കാപട്യമാണ് സിപിഎമ്മിൻ്റെ മുഖമുദ്ര. രണ്ടാം സ്ഥാനത്തേക്ക് വരാനുണ്ടായിരുന്ന സാധ്യത ബിജെപിയിലേക്ക് സീറ്റു ചോദിച്ചു പോയ ഒരാളെ സ്ഥാനാര്‍ഥിയാക്കിയതോടുകൂടി സിപിഎം തന്നെ അത് ഇല്ലാതാക്കി. പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും. സിപിഎമ്മിന്റെ നാടകങ്ങള്‍ ആവര്‍ത്തിച്ചാല്‍ അത് പതിനയ്യായിരം വരെ പോകും. റെയ്ഡ് നാടകം കൊണ്ട് ഞങ്ങള്‍ക്ക് കുറച്ചുകൂടി വോട്ട് കിട്ടും. ഇവരുടെ അഹങ്കാരത്തിനു പിറകേ പോയാല്‍ പാര്‍ട്ടി ഉണ്ടാകില്ലെന്ന് നല്ല കമ്മ്യൂണിസ്റ്റുകള്‍ക്കറിയാം. അതുകൊണ്ട് നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. അത് ഞങ്ങള്‍ ജയിക്കാനല്ല ഈ സര്‍ക്കാര്‍ ജയിക്കാതിരിക്കാനാണ്,' വി.ഡി. സതീശൻ പറഞ്ഞു.

Tags :
featuredkeralanewsPolitics
Advertisement
Next Article