Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കരുവന്നൂരിൽ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ട് വഴി 100 കോടിയുടെ കള്ളപ്പണ ഇടപാട്; തൃശൂർ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യാൻ ഇഡി

06:34 PM Apr 01, 2024 IST | Online Desk
Advertisement

തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണമിടപാട് കേസും പാർട്ടിയുടെ രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബുധനാഴ്‌ച കൊച്ചി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നൽകി. തൃശൂർ ജില്ലയിൽ മാത്രം സിപിഎമ്മിന് 25ലേറെ രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. നേരത്തെ പലതവണ വർഗീസിനെ ഇഡി ചോദ്യം ചെയ്തെങ്കിലും നാല് അക്കൗണ്ടുകളുടെ വിവരങ്ങൾ മാത്രമാണ് കൈമാറിയത്. പത്ത് വർഷത്തിനിടെ രഹസ്യ അക്കൗണ്ടുകൾ വഴി 100 കോടിയിലേറെ രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളതെന്നും ഇഡി കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി.

Advertisement

Tags :
featuredkeralaPolitics
Advertisement
Next Article