വർക്കലയിൽ പത്താംക്ലാസ്സുകാരി തൂങ്ങി മരിച്ച നിലയിൽ
11:40 AM Feb 16, 2024 IST | ലേഖകന്
Advertisement
Advertisement
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കലയിലാണ് സംഭവം. ചാവടിമുക്കിൽ പ്രിൻസിയുടെയും അനിലിന്റെയും മകൾ അഖിലയാണ് (15) മരിച്ചത്. വൈകീട്ട് ഏഴ് മണിയോടുകൂടിയാണ് കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കായിക താരമായിരുന്ന അഖില 2023ൽ പൂനയിൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഖോഖോയിലെ ജില്ലാ താരവും സൈക്കിൾ പോളോയിൽ സംസ്ഥാന താരവുമാണ്.
ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം അസ്വഭാവിക മരണത്തിന് അയിരൂർ പൊലീസ് കേസെടുത്തു.