Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

18 വര്‍ഷത്തെ കരിയര്‍; കേരളാ ടീമിൽ നിന്നും വിരമിച്ച് രോഹൻ പ്രേം

03:34 PM Feb 13, 2024 IST | ലേഖകന്‍
Advertisement
Advertisement

ബംഗാളിനെതിരായ രഞ്ജി ട്രോഫി വിജയത്തിന് പിന്നാലെ കേരളാ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സീനിയർ താരം രോഹൻ പ്രേം. യുവാക്കൾക്ക് അവസരം നൽകുന്നതിനായി കേരളാ ടീമിൽ നിന്ന് വിരമിക്കുകയാണെന്നും ആഭ്യന്തര ക്രിക്കറ്റിൽ തുടരുമെന്നും മറ്റു സംസ്ഥാനങ്ങൾ അവസരം നൽകിയാൽ അവർക്കായി കളിക്കുമെന്നും 37കാരനായ രോഹൻ വ്യക്തമാക്കി.

എല്ലാ ഫോർമാറ്റിലും കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ഇടംകയ്യൻ ബാറ്ററായ രോഹൻ അണ്ടർ 19 ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയ്‌ക്കൊപ്പവും കളിച്ചിട്ടുണ്ട്. രഞ്ജിയിൽ കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായ രോഹൻ, ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ തികച്ചു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കേരള താരവും രോഹനാണ്. രഞ്ജിയിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസും സെഞ്ച്വറിയും നേടിയ താരമാണ്. 2005ൽ അജയ് ജഡേജ നയിച്ച രാജസ്ഥാനെതിരെയായിരുന്നു തിരുവനന്തപുരം സ്വദേശിയായ രോഹന്റെ അരങ്ങേറ്റം.

Tags :
keralaSports
Advertisement
Next Article