For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഉജ്ജ്വല വരവേൽപ്പ്

10:47 PM Oct 22, 2024 IST | Online Desk
പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഉജ്ജ്വല വരവേൽപ്പ്
Advertisement

സുൽത്താൻബത്തേരി: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി എംപിയെയും മുതിർന്ന യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു. മൈസൂരിൽ വിമാനമിറങ്ങി റോഡ് മാർഗം ബത്തേരിയിൽ എത്തിയ ഇരുവരെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി , എഐസിസി.ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ജനറൽ കൺവീനർ എപി. അനിൽ കുമാർ എംഎൽഎ., കോർഡിനേറ്റർമാരായ ഐ.സി ബാലകൃഷ്ണൻ എംഎൽഎ., ടി സിദ്ദിഖ് എംഎൽഎ, ട്രഷറർ എൻ.ഡി അപ്പച്ചൻ, എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ ടി.മുഹമ്മദ്‌, കേരള കോൺഗ്രസ് (ജേക്കബ്) വർക്കിങ്ങ് ചെയർമാൻ എം. സി. സെബാസ്റ്റ്യൻ, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് റസീന അബ്ദുൽ ഖാദർ, ദേശീയ സെക്രട്ടറി ജയന്തി നടരാജൻ, കെ. എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എൻ. കെ. റഷീദ്, റസാഖ് കൽപ്പറ്റ, ഹാരിസ് കണ്ടിയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എ. ഐ. സി. സി. പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബുധനാഴ്ച രാവിലെ കല്പറ്റയിലെത്തും.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.