For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

09:38 PM Oct 22, 2024 IST | Online Desk
പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി  നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
Advertisement

വയനാട് : ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിൽ. കുടുംബസമേതമാണ് പ്രിയങ്ക ബത്തേരിയിൽ എത്തിയത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൻ്റെ തിരക്കിലായതിനാൽ രാഹുൽ ഗാന്ധിക്ക് ഇന്ന് എത്തിച്ചേരാനായില്ല. അദ്ദേഹം നാളെ വയനാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും നാളെയെത്തും. കാട്ടാനക്കൂട്ടം റോഡ് മുറിച്ച് കടന്നതുമൂലം പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം വയനാട്ടിൽ എത്താൻ ഏറെ വൈകി.

Advertisement

നാളെ റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും. പത്ത് ദിവസം നീളുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രിയങ്ക ഗാന്ധി വയനാട്ടിൽ തന്നെ തുടരും. നാളെയാണ് പത്രിക സമർപ്പിക്കുക. ഇത് വലിയ ആഘോഷമാക്കി മാറ്റാനാണ് യുഡിഎഫ് നേതാക്കളും അണികളും തയ്യാറെടുക്കുന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.