പെട്രോൾ ബോംബേറിൽ നിർമാണ തൊഴിലാളികളായ 2 യുവാക്കൾക്കു ഗുരുതര പരുക്ക്
12:49 PM Jan 13, 2025 IST | Online Desk
Advertisement
പാലക്കാട്: സ്ഫോടക വസ്തുകൊണ്ടുള്ള ഏറിൽ 2 തൊഴിലാളികൾക്കു പരുക്കേറ്റു. ഒറ്റപാലം വാണിവിലാസിനിയിൽ പണി നടക്കുന്ന വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവർക്കാണു പരുക്കേറ്റത്. ആക്രമണം നടക്കുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിർമാണത്തിനെത്തിയതായിരുന്നു ഇവർ. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. അയൽവാസിയായ യുവാവാണു പെട്രോൾ ബോംബ് എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു
Advertisement